പ്രസാദ് തീയാടിക്കല്‍
ഗാര്‍ലന്‍ഡ്, ടെക്‌സസ്: ക്രോസ് ജനറേഷന്‍ (Cross Generation) സഭയുടെ സണ്‍ഡേ ഈവനിംഗ് സര്‍വീസിനും ഉദ്ഘാടന ശുശ്രൂഷയ്ക്കും ഓഗസ്റ്റ് 2, 2026 (ഞായര്‍) വൈകിട്ട് 6:00 മണി മുതല്‍ ഗാര്‍ലന്‍ഡിലെ Samuel Sports Centerല്‍ തുടക്കമാകും.
മുഖ്യ പ്രഭാഷകര്‍ പാസ്റ്റര്‍ അനീഷ് തോമസ്, പാസ്റ്റര്‍ റെജി മാത്യു എന്നിവര്‍ ദൈവവചനം പങ്കുവെക്കും. സംഗീതശുശ്രൂഷയ്ക്ക് ഡെന്‍സില്‍ വില്‍സണ്‍ (Hillsong Melbourne), ആരാധനയ്ക്ക് ഗുഡ്‌വിന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും.
6742 Lyons Road, Garland, TX 75043 എന്ന വിലാസത്തിലുള്ള Samuel Sports Center-ലാണ് യോഗം നടക്കുന്നത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ എല്ലാവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തിട്ടുണ്ട്. ബൈബിള്‍ അധ്യാപനവും ആത്മീയ ആരാധനയും ഉള്‍ക്കൊള്ളുന്ന ഈ ശുശ്രൂഷയില്‍ ഏവര്‍ക്കും പങ്കെടുക്കാം.