ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 12ന്; ഫുഡ് കൂപ്പണ്‍ കിക്ക് ഓഫ് മേയര്‍ കെന്‍ മാത്യു നടത്തി

By: 600002 On: Jul 29, 2026, 4:32 PM


 

ജീമോന്‍ റാന്നി (പിആര്‍ഒ)

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ 20 ഇടവകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി (ICECH) സംഘടിപ്പിക്കുന്ന എക്യുമെനിക്കല്‍ ഫെസ്റ്റ് 2026-ന്റെ ഫുഡ് കൂപ്പണ്‍ വില്‍പ്പനയുടെ കിക്ക് ഓഫ് നടന്നു.

സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു ട്രഷറര്‍ രാജന്‍ അങ്ങാടിയിലിന് ആദ്യ കൂപ്പണ്‍ കൈമാറി.

ജൂലൈ 12 ഞായറാഴ്ച 4:30 മണിക്ക് ഹൂസ്റ്റണിലെ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ദേവാലയത്തില്‍ സംഘടിപ്പിച്ച ബൈബിള്‍ ക്വിസ് മത്സരത്തിനു ശേഷം നടന്ന പ്രത്യേക സമ്മേളനത്തിലാണ് കിക്ക് ഓഫ് ചടങ്ങു നടന്നത്.
വിവിധ സഭകളില്‍ നിന്നുള്ള അംഗങ്ങളും വൈദികരും പങ്കെടുത്തു.

പ്രസിഡണ്ട് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷാജന്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു.  

റവ. ദീപു എബി ജോണ്‍, റവ. ജോണ്‍ വില്‍സണ്‍, റവ. ഫാ. ജെക്കു സഖറിയാ, റവ.രാജേഷ് ജോണ്‍, റവ.ഫാ.മാത്യു ജോര്‍ജ്, റവ.ഡോ . ജോബി മാത്യു, റവ. ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം, മില്‍റ്റ മാത്യു, നൈനാന്‍ വീട്ടിനാല്‍, ഡോ അന്നാ  കെ ഫിലിപ്പ്, ഫാന്‍സിമോള്‍ പള്ളത്തുമഠം, ജിനോ ജേക്കബ്, ജോണ്‍സന്‍  ഉമ്മന്‍, എബി മാത്യു, ജോണ്‍സണ്‍ കല്ലുംമൂട്ടില്‍, ബിനു സഖറിയ, ഷോബിന്‍ മാത്യു, ഷിജു മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  

എക്യുമെനിക്കല്‍ ഫെസ്റ്റിന്റെ കണ്‍വീനര്‍ തോമസ് മാത്യു (ജീമോന്‍ റാന്നി) എക്യൂമെനിക്കല്‍ ഫെസ്റ്റിന്റെ പ്രാധാന്യം  വിശദീകരിച്ചു. എല്ലാ എക്യുമെനിക്കല്‍ സഭകളെയും ഒരേ കുടക്കീഴില്‍ ഒരുമിപ്പിച്ച് ഐക്യവും സൗഹാര്‍ദ്ദവും സഹോദര്യവും കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികള്‍ ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ഇടവകകളില്‍ നിന്നും  പരിപാടികള്‍ അവതരിപ്പിക്കുന്നതിന്  അവസരം ഉണ്ടായിരിക്കുന്നതാണ്.

ഹൂസ്റ്റണിലെ വിവിധ എക്യുമെനിക്കല്‍ സഭകളെ ഒരുമിപ്പിക്കുന്ന ഈ മഹോത്സവം ആത്മീയതയും സാംസ്‌കാരിക വൈവിധ്യവും സാഹോദര്യവും ആഘോഷിക്കുന്ന ശ്രദ്ധേയ വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

എക്യുമെനിക്കല്‍ ഫെസ്റ്റ്' സെപ്റ്റംബര്‍ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതല്‍ രാത്രി 9:00 വരെ ഫ്രെസ്‌നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളില്‍ നടക്കും. 

ഹൂസ്റ്റണിലെ വിവിധ ഇന്ത്യന്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഐസിഇസിഎച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ സാംസ്‌കാരിക-മേളയോടനുബന്ധിച്ചു എക്യൂമെനിക്കല്‍ അടുക്കളയും തട്ടുകട യും ക്രമീകരിച്ചിട്ടുണ്ട്. .

വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ വിഭവങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം. കപ്പ & മീന്‍ കറി, കേരള സ്‌പെഷ്യല്‍ കപ്പ ബിരിയാണി, ബീഫ് കറി, മലബാര്‍ പൊറോട്ട, മസാല ദോശ തുടങ്ങിയ വിഭവങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഹൂസ്റ്റണിലെ പാചക രംഗത്തെ പരിചയ സമ്പന്നനായ മൈസൂര്‍ തമ്പി അടുക്കളയുടെ കലവറയ്ക്കു മേല്‍നോട്ടം വഹിക്കും. 15 ഡോളര്‍, 10 ഡോളര്‍ നിരക്കുകളില്‍ ഫുഡ് കൂപ്പണുകള്‍ ലഭ്യമാണ്.

3.30 മുതല്‍ എല്ലാ ഇടവകകളില്‍ നിന്നും ടീമുകളെ പങ്കെടുപ്പിക്കത്തക്കവണ്ണം ലൈവ് ബാന്‍ഡ് (ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്) മത്സരം നടക്കും.

5:30 മുതല്‍ ഓരോ ഇടവകളില്‍ നിന്നുമുള്ള സാംസ്‌കാരിക പരിപാടികള്‍ നടക്കും. 7:30 യ്ക്ക് ഹൂസ്റ്റണിലെ പ്രമുഖ കലാകാരന്‍ മെവിന്‍ ജോണ്‍ എബ്രഹാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ദി റെഡീമര്‍' എന്ന ബൈബിള്‍ ലഘു നാടകം  നടത്തപ്പെടും

ഫുഡ് കൂപ്പണുകളുടെ പ്രിന്റിങ് സ്‌പോണ്‍സര്‍ ജെയിംസ് ഈപ്പനെ (AB World Food Market. Pearland) എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.  

ഇന്ത്യന്‍ പാരമ്പര്യവും സംസ്‌കാരവും ഒരുമയും ആഘോഷിക്കുന്ന ഈ മേളയില്‍ ഹൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികളെയും ഇന്ത്യന്‍ സമൂഹത്തെയും സംഘാടകര്‍ ഹാര്‍ദ്ദവമായി ക്ഷണിച്ചു.

1981-ല്‍ രൂപീകൃതമായ ഐസിഇസിഎച്ച്, ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിച്ച് ആത്മീയ, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരുന്ന പ്രമുഖ സംഘടനയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റവ.ഫാ. ഡോ ഐസക് ബി. പ്രകാശ് (പ്രസിഡണ്ട് )  832 997 9788
ഷാജന്‍ ജോര്‍ജ് (സെക്രട്ടറി) - 832 452 4195
രാജന്‍ അങ്ങാടിയില്‍ (ട്രഷറര്‍) - 713 459 4704
ജീമോന്‍ റാന്നി ( ഫെസ്റ്റ് കണ്‍വീനര്‍) - 832 873 0023
മില്‍റ്റ മാത്യു ( പ്രോഗ്രാം കോര്‍ഡിനേറ്റര്‍) - 832 744 9691
ഫാന്‍സിമോള്‍ പള്ളത്തുമഠം  ( ലൈവ് ബാന്‍ഡ് കോര്‍ഡിനേറ്റര്‍ )  713 933 7636.