അതിജീവനത്തിന്റെ അക്ഷരസാക്ഷ്യം: 'Where I LOST myself' പുസ്തകം വായനക്കാരിലേക്ക്

By: 600002 On: Jul 29, 2026, 4:11 PM



 

പി പി ചെറിയാന്‍

കുന്നന്താനം: 17-ാം വയസ്സിലുണ്ടായ ദാരുണമായ വാഹന അപകടവും തുടര്‍ന്നുണ്ടായ തളര്‍ച്ചയും ഓര്‍മ്മക്കുറവും തോല്‍പ്പിച്ചിട്ടും തോറ്റുകൊടുക്കാന്‍ തയ്യാറാകാത്ത ജെറിന്‍ ജോസഫ് എബ്രഹാം എന്ന യുവാവിന്റെ പ്രചോദനാത്മകമായ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകം 'Where I LOST myself' വായനക്കാരിലേക്ക്.

വെല്ലൂര്‍ സി.എം.സി ആശുപത്രിയിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ശരീരം തളര്‍ന്നും ഓര്‍മ്മകള്‍ പൂര്‍ണ്ണമായി മാഞ്ഞുപോയും കഴിഞ്ഞ നിമിഷങ്ങളില്‍ നിന്നാണ് ജെറിന്‍ വീണ്ടും ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയത്. അക്ഷരങ്ങളും വാക്കുകളും വീണ്ടും പഠിച്ചെടുത്ത്, നിശബ്ദതയെ അതിജീവിച്ച് ജെറിന്‍ എഴുതിയ അനുഭവങ്ങളാണ് ഈ പുസ്തകം.

പ്രതിസന്ധികളെ മറികടന്ന വിദ്യാഭ്യാസം: ശാരീരിക ബുദ്ധിമുട്ടുകളും മറവിയും വെല്ലുവിളിയുയര്‍ത്തുമ്പോഴും കഠിനാധ്വാനത്തിലൂടെ കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിയായ ജെറിന്‍, ഒന്നാം വര്‍ഷ പരീക്ഷകളില്‍ ഉജ്ജ്വല വിജയമാണ് കൈവരിച്ചത്.

മാരാമണ്‍ മാര്‍ത്തോമാ ഇടവകയിലെ കുന്നന്താനം പ്രാര്‍ത്ഥനാ യോഗാംഗമായ ജെറിന്‍, ദൈവവേലയ്ക്കായി തന്നെയര്‍പ്പിക്കണമെന്ന ആഗ്രഹത്തോടെ മുന്നോട്ട് പോവുകയാണ്.

വിധിക്ക് മുന്നില്‍ തളരാത്ത ഒരു മനസ്സിന്റെ ഈ സാക്ഷ്യപത്രം ഏത് പ്രതിസന്ധിയിലും പ്രത്യാശ നല്‍കുന്ന ഒന്നാണ്. 'Where I LOST myself' Ct¸mÄ Amazon, Flipkart എന്നിവയിലൂടെ വായനക്കാര്‍ക്ക് ലഭ്യമാണ്.