ചൈനീസ് വെല്ലുവിളി ചെറുക്കാന്‍ ഇന്ത്യ-യു.എസ് സഹകരണം ശക്തമാക്കണമെന്ന് രാജാ കൃഷ്ണമൂര്‍ത്തി  

By: 600002 On: Jul 29, 2026, 4:02 PM



 

പി പി ചെറിയാന്‍ 

വാഷിംഗ്ടണ്‍ ഡി സി: ചൈനയില്‍ നിന്നുള്ള ഭീഷണികളെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ഇന്ത്യന്‍ വംശജനായ യു.എസ് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി.

കൃത്രിമബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഫ്യൂഷന്‍ എനര്‍ജി, സോളാര്‍ പവര്‍, സുരക്ഷാ മേഖലകള്‍ എന്നിവയില്‍ ഇരുരാജ്യങ്ങളും കൈകോര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ചൈന ഉയര്‍ത്തുന്നത്. ഈ വെല്ലുവിളിയെ നേരിടാന്‍ ഇരുരാജ്യങ്ങളും ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര വിവേചനങ്ങളും ഭിന്നതകളും കുറച്ച് ജനാധിപത്യം ശക്തിപ്പെടുത്തണം.

എച്ച്-1ബി (H-1B) വിസ ഉടമകളും പതിറ്റാണ്ടുകളായി ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവരുമായ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.