ഒറിജിനലിനെ വെല്ലുന്ന വ്യാജ പാസ്പോര്‍ട്ട് സൈറ്റുകള്‍; യോര്‍ക്ക് റീജിയണില്‍ രണ്ടുപേര്‍ പിടിയില്‍

By: 600002 On: Jul 29, 2026, 3:40 PM



 

പ്രസാദ് തീയാടിക്കല്‍ 

ടൊറന്റോ: ഔദ്യോഗിക കനേഡിയന്‍ പാസ്പോര്‍ട്ട് സേവനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യാജ പാസ്പോര്‍ട്ട് വെബ്സൈറ്റുകള്‍ക്കെതിരെ കാനഡയില്‍ നടപടി. Passport Online, Passport Express എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സേവനങ്ങളിലൂടെ പൊതുജനങ്ങളെ വഞ്ചിച്ചെന്ന കേസിലാണ് ഒന്റാറിയോ സ്വദേശികളായ ജോണ്‍ ജെസ്സി ബ്രെസ്ലിന്‍ (John Jesse Breslin), ഫീബി ഹുയ് ടിംഗ് വോങ് (Phoebe Hui Ting Wong) എന്നിവര്‍ അറസ്റ്റിലായത്.

2016 മുതല്‍ 2020 വരെ ഈ വെബ്സൈറ്റുകള്‍ ഔദ്യോഗിക സര്‍ക്കാര്‍ പാസ്പോര്‍ട്ട് സേവനമാണെന്ന രീതിയില്‍ പരസ്യം നല്‍കി, പാസ്പോര്‍ട്ട് അപേക്ഷയും പുതുക്കലും എളുപ്പത്തില്‍ നടത്താമെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കിയെന്നാണ് Competition Bureau കണ്ടെത്തിയത്. അന്വേഷണത്തെ തുടര്‍ന്ന് യോര്‍ക്ക് റീജിയണല്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ 5,000 ഡോളറില്‍ കൂടുതലുള്ള തട്ടിപ്പ്, കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വച്ചത്, കൂടാതെ വഞ്ചനാപരമായ വിപണനരീതികള്‍ സംബന്ധിച്ച കുറ്റങ്ങളും ചുമത്തി. കേസിലെ ആരോപണങ്ങള്‍ ഇതുവരെ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല.