ബേബി പൗഡറും മറ്റ് ടാല്‍കം ഉല്‍പ്പന്നങ്ങളും ഗര്‍ഭാശയഗള അര്‍ബുദത്തിന് കാരണമായെന്ന പരാതിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 550 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും.
ഒരു പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് പതിനായിരക്കണക്കിന് വരുന്ന പരാതിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണോട് ന്യൂജഴ്‌സിയിലെ ഫെഡറല്‍ കോടതി ഉത്തരവിട്ടത്.