ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി ഇതിഹാസതാരം സിനദിന്‍ സിദാന്‍. സിദാനെ പരിശീലകനായി നിയമിച്ചതായി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. പരിശീളകനായിരുന്ന ദിദിയര്‍ ദെഷാംസ് പടിയിറങ്ങിയതിന് പിന്നാലെയാണ് സിദാന്റെ വരവ്. കഴിഞ്ഞ ലോകകപ്പില്‍ ഫ്രഞ്ച് ടീം സെമിയിലെത്തിയിരുന്നു.
സിദാന്‍ പരിശീലകനായി എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ലോകകപ്പ് കഴിഞ്ഞ് ആദ്യ ആഴ്ച പിന്നിടുമ്പോള്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനവുമെത്തി.