സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി. ഇജെപി എന്നാല്‍ ഇ-ട്വന്റി ജനതാപാര്‍ട്ടി. എഥനോള്‍ കലര്‍ന്ന പെട്രോളിനെതിരെയാണ് കൂട്ടായ്മ. ഇ20 ക്ക് എതിരായ ഇ20 ജനത പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് 4ലക്ഷം പിന്നിട്ടു.
രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഇ-20 പെട്രോള്‍ ഉപയോഗം മൂലമുണ്ടാകുന്ന പ്രായോഗികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തര പ്രമേയം നല്‍കി.
ആംആദ്മി പാര്‍ട്ടിയും ഡല്‍ഹിയിലെ ടാക്സി യൂണിയനുകളും ഇ-ട്വന്റി പെട്രോളിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.