ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി

By: 600002 On: Jul 28, 2026, 1:35 PM

 


ജപ്പാനില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി ചലനമാണ് അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ക്യൂഷു ദ്വീപിലെ കുമമോട്ടോ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. തീരപ്രദേശങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ ജനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്.

3.28 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ആഞ്ഞടിക്കാമെന്നാണ് പ്രവചനം. പ്രദേശവാസികളോട് ഉയരമുള്ള ഇടങ്ങളിലേക്ക് മാറാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കടലിനടിത്തട്ടില്‍ പത്തു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി (JMA) അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.