ആഗോള താപനം കുറയ്ക്കുമെന്ന പ്രഖ്യാപനത്തോടെ പശ്ചിമേഷ്യാ ഹരിത ഉച്ചകോടിക്ക് തുടക്കം

By: 600007 On: Oct 25, 2021, 7:24 PM

ആഗോള താപനം ചെറുക്കാനും പശ്ചിമേഷ്യയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുമുളള പ്രഖ്യാപനത്തോടെ പശ്ചിമേഷ്യാ ഹരിത ഉച്ചകോടിക്ക് തുടക്കം. റിയാദില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 10 ശതമാനത്തോളം കുറക്കാന്‍ ഐക്യസമിതി രൂപീകരിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ വനവത്കരണത്തിന്റെ അഞ്ചു ശതമാനം പശ്ചിമേഷ്യ സംഭാവന ചെയ്യും. ഉച്ചകോടിയില്‍ യുഎസ് പ്രതിനിധികളും യുഎന്‍ പ്രതിനിധികളും പങ്കെടുത്തു ജിസിസി രാഷ്ട്രത്തലവന്മാരും പങ്കെടുത്തു. 

കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് കുറക്കുക, ആഗോള താപനത്തെ പ്രതിരോധിക്കുക, പശ്ചിമേഷ്യയില്‍ ഹരിതപദ്ധതി നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ തലവന്മാര്‍ സൗദിയില്‍ സംഗമിച്ചത്. 

ആദ്യമായാണ് പശ്ചിമേഷ്യയില്‍ ആഗോള താപനം തടയുന്നതിനായി വിശാലമായ സഖ്യം രൂപീകരിക്കുന്നത്. 

Content Highlights: Green initiative summit begins at riyadh