സിന്‍സിനാറ്റി (ഒഹായോ): വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ പ്രമുഖ കൂട്ടായ്മയായ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് (IAPC) തങ്ങളുടെ 11-മത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ (IMC2026) തീയതികള്‍ പ്രഖ്യാപിച്ചു. 2026 ഒക്ടോബര്‍ 16 മുതല്‍ 18 വരെ ഒഹായോയിലെ സിന്‍സിനാറ്റിയുള്ള മാരിയറ്റ് ഡെല്‍റ്റ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്.
ലോകമെമ്പാടുമുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, മാധ്യമ സ്ഥാപന മേധാവികള്‍, സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ മൂന്ന് ദിവസം നീളുന്ന ഈ ആഗോള സംഗമത്തില്‍ പങ്കെടുക്കും.
മാധ്യമരംഗത്തെ മികവും ധാര്‍മ്മികതയും പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതിനുമായി 2013-ല്‍ രൂപീകരിച്ച ലാഭരഹിത സംഘടനയായ ഐ.എ.പി.സി. വര്‍ഷം തോറുമാണ് ഈ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.
പ്രധാന പരിപാടികള്‍:
ഉദ്ഘാടന സമ്മേളനം: ഒക്ടോബര്‍ 16 വെള്ളിയാഴ്ച ഔദ്യോഗിക ചടങ്ങുകളോടെ സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും.
വര്‍ക്ക്ഷോപ്പുകളും പാനല്‍ ചര്‍ച്ചകളും: വാര്‍ത്താമുറികളിലെ പുതിയ സാങ്കേതികവിദ്യകള്‍, മാധ്യമ ധാര്‍മ്മികത, മീഡിയ സംരംഭകത്വം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ നയിക്കുന്ന ചര്‍ച്ചകളും ശില്‍പ്പശാലകളും ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.
ഗ്രാന്‍ഡ് ഗാല & സമാപന ചടങ്ങ്: ഒക്ടോബര്‍ 17 ശനിയാഴ്ച വൈകുന്നേരം 6:30-ന് (EST) പ്രധാന ആഘോഷ പരിപാടികള്‍ നടക്കും. വിശിഷ്ട വ്യക്തികള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം, പുസ്തക പ്രകാശനം, പ്രത്യേക സ്മരണികയുടെ പ്രകാശനം, ഗ്രാന്‍ഡ് ഗാല ഡിന്നര്‍ എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.