ആറാമത് എക്യൂമെനിക്കല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 1-ന് ശനിയാഴ്ച 

By: 600002 On: Jul 28, 2026, 7:08 AM



 

ജീമോന്‍ റാന്നി (പിആര്‍ഒ)

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ഓഗസ്റ്റ് 1-ാം തീയതി (ശനിയാഴ്ച) രാവിലെ 8:30 മുതല്‍ സ്റ്റാഫോര്‍ഡിലുള്ള ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററില്‍ (10550 W Airport Blvd, Stafford, TX 77477) നടക്കും.

പുരുഷ വിഭാഗം (Men's Open), വനിതാ വിഭാഗം (Women's Open), 50 വയസും അതിലധികവുമുള്ള സീനിയേഴ്‌സ് വിഭാഗം (Seniors 50+) എന്നീ ഡബിള്‍സ് മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിക്കും. കൂടാതെ Best Player, Rising Star എന്നീ പ്രത്യേക പുരസ്‌കാരങ്ങളും നല്‍കും.

സൗഹൃദവും കായികമനോഭാവവും പ്രോത്സാഹിപ്പിക്കുന്ന ഈ ടൂര്‍ണമെന്റില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള 16 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ക്കും കായികപ്രേമികള്‍ക്കും കുടുംബസമേതം എത്തി ഈ കായികമേള വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

ഉമ്മന്‍ തോമസ് ( Royal ട്രാവല്‍ ആന്‍ഡ് ടൂര്‍സ്) , ചാണ്ടപ്പിള്ള മാത്യൂസ് ( TWFG ഇന്‍ഷുറന്‍സ് ) എന്നിവരാണ് ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാര്‍.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസിഡന്റ്: റവ. ഡോ. ഐസക് ബി. പ്രകാശ് - 832 997 9788
റവ. ഫാ. ജെക്കു സഖറിയ - 832 466 3153
സെക്രട്ടറി: ഷാജന്‍ ജോര്‍ജ് - 832 452 4195
ട്രഷറര്‍: രാജന്‍ അങ്ങാടിയില്‍ - 713 459 4704
സ്‌പോര്‍ട്‌സ് കണ്‍വീനര്‍: ജിനോ ജേക്കബ് - 832 858 1138
ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍: മൈക്കിള്‍ ജോയ് 832 732 1409
കോര്‍ഡിനേറ്റര്‍: ജോജി ജോസഫ് 713 515 8432