പി പി ചെറിയാന്‍
മിഷിഗന്‍: മിഷിഗനിലെ ഏക വനിതാ ജയിലായ ഹ്യൂറണ്‍ വാലി കറക്ഷണല്‍ ഫെസിലിറ്റിയില്‍ മറ്റൊരു തടവുകാരി കൂടി മരിച്ചു. മെയ് മധ്യത്തിനു ശേഷം ഈ ജയിലില്‍ നടക്കുന്ന അഞ്ചാമത്തെ മരണമാണിത്. മരിച്ച ഡേസി ഫോര്‍ബ്‌സ് (69) ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണം സ്വാഭാവികമായതിനാല്‍ ആന്തരിക അന്വേഷണങ്ങളോ പോസ്റ്റ്‌മോര്‍ട്ടമോ ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊലപാതക കേസില്‍ 15 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു ഡേസി ഫോര്‍ബ്‌സ്.ഈ ജയിലിലെ തുടര്‍ച്ചയായ മരണങ്ങളെത്തുടര്‍ന്ന് ജയിലിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്കും ആരോഗ്യപ്രവര്‍നങ്ങള്‍ക്കുമെതിരെ ബന്ധുക്കളും നിയമനിര്‍മ്മാതാക്കളും രംഗത്തു വന്നിട്ടുണ്ട്. ജയിലിലെ മോശം സാഹചര്യങ്ങള്‍ക്കെതിരെ ഇതിനകം വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.