ബിറ്റ്‌സ് പിലാനിക്ക് 1 ദശലക്ഷം ഡോളര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായ പ്രമുഖ രേവതി അദ്വൈതി

By: 600002 On: Jul 28, 2026, 6:36 AM



 

പി പി ചെറിയാന്‍

പിലാനി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കികളായ വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായ പ്രമുഖയും ഫോര്‍ച്യൂണ്‍ 500 കമ്പനിയായ 'ഫ്‌ലെക്‌സിന്റെ' (Flex) സി.ഇ.ഒയുമായ രേവതി അദ്വൈതി 1 ദശലക്ഷം ഡോളറിന്റെ (ഏകദേശം 8.3 കോടി രൂപ) സ്‌കോളര്‍ഷിപ്പ് ഫണ്ട് പ്രഖ്യാപിച്ചു.

താന്‍ പഠിച്ച ബിറ്റ്‌സ് പിലാനിയിലെ  2026-ലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ രേവതി ഈ വന്‍ തുക വാഗ്ദാനം ചെയ്തത്.

രേവതി അദ്വൈതിയും ഭര്‍ത്താവ് ജീവന്‍ മുല്‍ഗുണ്ടും ചേര്‍ന്ന് തങ്ങളുടെ അമ്മമാരുടെ ഓര്‍മ്മയ്ക്കായി 'വിശാലം സ്വാമി ആന്റ് സുചേത മുല്‍ഗുണ്ട് സ്‌കോളര്‍ഷിപ്പ്' എന്ന പേരിലാണ് ഈ നിധി സ്ഥാപിക്കുന്നത്.

സാമ്പത്തിക പ്രയാസങ്ങള്‍ കാരണം കഴിവുള്ള ഒരു പെണ്‍കുട്ടിക്കും പഠനം തടങ്ങരുതെന്നാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച രേവതി, അവസരങ്ങള്‍ വരുമ്പോള്‍ പൂര്‍ണ്ണസജ്ജരാകാന്‍ കാത്തിരിക്കാതെ അത് ഏറ്റെടുക്കാന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു.