പി പി ചെറിയാന്‍
ഇല്ലിനോയിസ്: അനധികൃത കുടിയേറ്റക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഫീസ് ഇളവുകളും നല്‍കുന്ന ഇല്ലിനോയിസ് സംസ്ഥാന നിയമങ്ങള്‍ക്ക് തിരിച്ചടി. ഇല്ലിനോയി ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്‌കറുടെ നയങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം നേടിയ സുപ്രധാന നിയമവിജയമാണിത്.
ഇല്ലിനോയിയിലെ 'റൈസ് ആക്ട്' , 'ഡ്രീം ആക്ട്' (DREAM Act) എന്നിവ ഫെഡറല്‍ ജഡ്ജി സ്റ്റീഫന്‍ മക്ഗ്ലിന്‍ ഭരണഘടനാ വിരുദ്ധവും അസാധുവുമാണെന്ന് വിധിച്ചു.
ഫെഡറല്‍ നിയമങ്ങളെ ലംഘിച്ചുകൊണ്ട്, അമേരിക്കന്‍ പൗരന്മാരേക്കാള്‍ മുന്‍ഗണന അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കുന്നുവെന്നും നികുതിദായകരുടെ പണം ഇതിനായി ഉപയോഗിക്കുന്നുവെന്നും ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വാദിച്ചു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു.
കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്‌കറുടെ ഓഫീസ് വ്യക്തമാക്കി.
ഇല്ലിനോയിക്ക് പുറമെ കൊളറാഡോ, നെബ്രാസ്‌ക തുടങ്ങിയ സംസ്ഥാനങ്ങളിലും അനധികൃത കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കെതിരെ ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.