പ്രസാദ് തീയാടിക്കല്‍
ഡാലസ്, ടെക്‌സസ്: ഫാര്‍മേഴ്‌സ് ബ്രാഞ്ചിലെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സുവര്‍ണ ജൂബിലി സമാപനാഘോഷം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെ വിവിധ ആത്മീയ ശുശ്രൂഷകളോടും പൊതുസമ്മേളനങ്ങളോടും കൂടി നടക്കും.
''Sojourners with Christ - Faith • Hope • Mission' എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി പ്രത്യേക യോഗങ്ങളും വിശുദ്ധ കുര്‍ബാന ശുശ്രൂഷയും നടത്തും.
ജൂലൈ 31 (വെള്ളി) വൈകിട്ട് 6:00 Revival Night യുവജന വിഭാഗങ്ങളായ YFF-ന്റെയും YF-ന്റെയും നേതൃത്വത്തില്‍ പ്രത്യേക ആത്മീയ നവീകരണ സമ്മേളനം.
ഓഗസ്റ്റ് 1 (ശനി) വൈകിട്ട് 5:30 Public Meeting വിശ്വാസികളുടെയും അതിഥികളുടെയും പങ്കാളിത്തത്തോടെ പൊതുസമ്മേളനം.
ഓഗസ്റ്റ് 2 (ഞായര്‍) രാവിലെ 8:30 Holy Communion & Parish Day വിശുദ്ധ കുര്‍ബാനയോടും ഇടവക ദിനാഘോഷത്തോടും കൂടി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം.
സമാപന സമ്മേളനത്തിന് ഹിസ് ഗ്രേസ് ദി മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെട്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
1976-ല്‍ ആരംഭിച്ച ഇടവകയുടെ അന്‍പത് വര്‍ഷത്തെ വിശ്വാസസാക്ഷ്യത്തിനും ദൈവവിശ്വസ്തതയ്ക്കും നന്ദി അര്‍പ്പിക്കുന്ന ഈ ചരിത്രപരമായ ആഘോഷത്തില്‍ എല്ലാ വിശ്വാസികളെയും കുടുംബസമേതം പങ്കുചേരാന്‍ സംഘാടകര്‍ ഹാര്‍ദ്ദവമായി അറിയിക്കുന്നു.