പ്രസാദ് തീയാടിക്കല്‍
മെസ്‌ക്വിറ്റ്,ടെക്‌സാസ്: കര്‍മേല്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് (Carmel Pentecostal Church), മെസ്‌ക്വിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 7, 8, 9 തീയതികളില്‍ വൈകിട്ട് 6:30 മുതല്‍ ത്രിദിന ആത്മീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. മൂന്നു ദിവസവും മുഖ്യപ്രഭാഷണം പാസ്റ്റര്‍ റെജി മാത്യു നിര്‍വഹിക്കും. കര്‍മേല്‍ വര്‍ഷിപ്പ് ടീം ഗാനശ്രിശൂഷ നിര്‍വഹിക്കും. ആത്മീയ ആരാധനയും ദൈവവചന പ്രഘോഷണവും നവീകരണ സന്ദേശങ്ങളും ഉള്‍പ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.
കണ്‍വെന്‍ഷന്‍ Carmel Pentecostal Church, 1301 N. Belt Line Road, Mesquite, TX 75149 എന്ന വിലാസത്തിലാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് Pr. Mathews Mayalil 4694600466 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.