പൊതുപരീക്ഷ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് ജിതേന്ദ്ര സിംഗ്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ പോലീസ് അതിക്രമത്തില്‍ അമിത്ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും സഭയില്‍ ബഹളം വെച്ചു. പിന്നാലെ ഇരുസഭകളും രണ്ട് മണിവരെ പിരിഞ്ഞു.