2024 ല്‍ ആഗോള താപനില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ചപ്പോള്‍ പസഫിക് സമുദ്രത്തില്‍ രൂപം കൊള്ളുന്ന അതിശക്തമായ എല്‍നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ 2026 ആയിരിക്കും ചരിത്രത്തിലെ ഏറ്രവും ചൂടേറിയ വര്‍ഷമെന്നാണ് ശാസ്ത്രലോകം പ്രവചിച്ചിരുന്നത്.
എന്നാല്‍ പ്രകൃതിയുടെ കണക്കുകൂട്ടലുകള്‍ മറ്റൊന്നാണ്. പുതിയ നിരീക്ഷണങ്ങള്‍ അനുസരിച്ച്, 2026 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ വര്‍ഷമായി അവസാനിക്കാനാണ് സാധ്യത. അതേസമയം, 175 വര്‍ഷത്തെ ആധുനിക കാലാവസ്ഥാ നിരീക്ഷണ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2027 മാറുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ട്രോപ്പിക്കല്‍ പസിഫിക് സമുദ്രത്തിന്റെ ആഴച്ചില്‍ രൂപംകൊള്ളുന്ന, രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തമായ എല്‍നിനോ പ്രതിഭാസങ്ങളിലൊന്നാണ് ഈ വലിയ മാറ്റത്തിന് കാരണം.