പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: ഇറാന് നേരെ തുടര്‍ച്ചയായി രണ്ടാഴ്ചയോളം നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് ശേഷം സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎസ് ഭരണകൂടം അറിയിച്ചു. ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കാനാണ് ആക്രമണങ്ങളില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്‌സ് വ്യക്തമാക്കി.
ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ യുഎസ് ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ, തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിയാല്‍ തിരിച്ചടിയും അവസാനിപ്പിക്കാമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
കാസ്പിയന്‍ കടലില്‍ ഇറാന്റെ കപ്പലിന് നേരെ ഉക്രെയ്ന്‍ നടത്തിയ ആക്രമണത്തെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായി അപലപിച്ചു. സംഭവം മറുപടിയില്ലാതെ പോകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ ആക്രമണങ്ങളില്‍ പരിക്കേറ്റ യുഎസ് സൈനികരുടെ കണക്കുകള്‍ പെന്റഗണ്‍ പുതുക്കി. 140-ലധികം സൈനികര്‍ക്ക് പരിക്കേറ്റതായും നാല് പേര്‍ കൊല്ലപ്പെട്ടതായും ഔദ്യോഗിക പട്ടികയില്‍ വീണ്ടും രേഖപ്പെടുത്തി.