പി പി ചെറിയാന്‍
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ലങ്കാസ്റ്ററില്‍ ഒന്‍പത് വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുത്തതായി പരാതി. ജൂലൈ 23-നാണ് സോളമന്‍, മരോഷിന എന്നീ കുട്ടികളെ ഇവരുടെ പിതാവായ ഡേവിഡ് സുക്കോണിക്ക് (71) തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ശേഷം ദിവസങ്ങള്‍ പിന്നിട്ടിട്ടും കുട്ടികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളുമുള്ള ഡേവിഡിനെയും മക്കളെയും 'SOLOYST' എന്ന് രജിസ്‌ട്രേഷന്‍ നമ്പറുള്ള 2011 മോഡല്‍ കറുത്ത ലിങ്കണ്‍ ടൗണ്‍ കാറിലാണ് അവസാനമായി കണ്ടത്. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.