കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സ്ട്രെയ്റ്റ് കര്‍വ് എന്ന പേരില്‍ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തുടക്കം. ചിരി ഉണര്‍ത്തുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഒരു ക്ലിക്കില്‍ കാണാം.
കേരളത്തിലെ അന്‍പതോളം കാര്‍ട്ടൂണിസ്റ്റുകളുടെ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ പ്രദര്‍ശനമാണ് ആരംഭിച്ചത്. പ്രദര്‍ശനം കാണാന്‍ ലിങ്ക്: https://bit.ly/2XL827Y
കേരള ധനകാര്യ മന്ത്രിയും കാര്‍ട്ടൂണിസ്റ്റുമായ കെ.എന്‍. ബാലഗോപാല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തില്‍ മന്ത്രി വരച്ച കാര്‍ട്ടൂണുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനില്‍ സൗകര്യപ്രദമായി പൊതുജനങ്ങള്‍ക്ക് കാണാന്‍ പറ്റുന്ന വിധത്തിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
Contetny Highlights: Sraight Curve; Online Cartoon Festival by Kerala Cartoon Academy