ലോട്ടറി ജാക്ക്പോട്ടുകള്‍ റെക്കോര്‍ഡ് തുകയിലേക്ക്; ആകെ സമ്മാനത്തുക 150 കോടി ഡോളറിലേക്ക് അടുക്കുന്നു

By: 600002 On: Jul 27, 2026, 11:52 AM



പി പി ചെറിയാന്‍

മേഗാ മില്യണ്‍സ് (Mega Millions), പവര്‍ബോള്‍ (Powerball) ലോട്ടറികളുടെ ജാക്ക്പോട്ട് തുക കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ മൊത്തം സമ്മാനത്തുക ഏകദേശം 150 കോടി ഡോളറിലേക്ക് (വണ്‍ ആന്റ് എ ഹാഫ് ബില്യണ്‍ ഡോളര്‍) എത്തിനില്‍ക്കുകയാണ്.

കഴിഞ്ഞ രാത്രി നടന്ന പവര്‍ബോള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. ഇതോടെ തിങ്കളാഴ്ച രാത്രി നടക്കുന്ന നറുക്കെടുപ്പിലെ സമ്മാനത്തുക ഏകദേശം 63 കോടി 30 ലക്ഷം ഡോളറായി ഉയര്‍ന്നു.

അതേസമയം, വെള്ളിയാഴ്ച നടന്ന മെഗാ മില്യണ്‍സ് നറുക്കെടുപ്പില്‍ ആറ് നമ്പറുകളും ഒത്തുവന്ന ടിക്കറ്റുകള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന്, ചൊവ്വാഴ്ചത്തെ ജാക്ക്പോട്ട് തുക 80 കോടി ഡോളറായി വര്‍ദ്ധിച്ചു.