ചിക്കാഗോയില്‍ കനത്ത ചൂടും ഈര്‍പ്പവും തിരിച്ചെത്തുന്നു; ജാഗ്രതാ നിര്‍ദ്ദേശം

By: 600002 On: Jul 27, 2026, 10:57 AM



 

പി പി ചെറിയാന്‍

ചിക്കാഗോ: വാരാന്ത്യത്തിന്റെ അവസാനത്തോടുകൂടി ചിക്കാഗോലാന്റില്‍ കനത്ത ചൂടും ഈര്‍പ്പമുള്ള കാലാവസ്ഥയും തിരിച്ചെത്തുന്നു. ഞായറാഴ്ച താപനില 90 ഡിഗ്രിക്ക് മുകളിലെത്തുമെന്നും, ചിലയിടങ്ങളില്‍ ചൂട് സൂചിക (Heat Index) 105 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.  

ലിവിങ്സ്റ്റണ്‍, ബൂണ്‍, ലാസല്ലെ, ലീ, ഒഗി, വിന്നെബാഗോ എന്നീ കൗണ്ടികളില്‍ ഞായറാഴ്ച ഉച്ചയ്ക്കു 12 മുതല്‍ രാത്രി 8 മണിവരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഞായറാഴ്ച പകല്‍ സമയത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും, വൈകിട്ടോടെ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയോ ഇടിമിന്നലോ ഉണ്ടാകാന്‍ 30 മുതല്‍ 40 ശതമാനം വരെ സാധ്യതയുണ്ട്.

ഞായറാഴ്ച രാത്രിയോടെ കാട്ടുതീയില്‍ നിന്നുള്ള പുക അന്തരീക്ഷത്തെ ചെറിയ തോതില്‍ ബാധിച്ചേക്കാം.

ശക്തമായ കാറ്റും ഇടിമിന്നലും: കനത്ത ചൂടിന്റെയും ഈര്‍പ്പത്തിന്റെയും പശ്ചാത്തലത്തില്‍ മിഡ്വെസ്റ്റ് പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലോടുകൂടിയ കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് (NOAA) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.