23 തീവണ്ടികളില്‍ നവംബര്‍ ഒന്ന് മുതല്‍ റിസര്‍വേഷനില്ലാതെ യാത്രചെയ്യാം

By: 600007 On: Oct 25, 2021, 7:01 PM

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചെത്തുന്നു. നവംബര്‍ ഒന്ന് മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ സര്‍വീസ് പുനഃസ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതോടെ സ്ഥിരം യാത്രികര്‍ക്കും മറ്റും ആശ്വസകരമായ തീരുമാനമാണിത്.

നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനാണ് തീരുമാനം. നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ലഭ്യമാകുന്ന തീവണ്ടികള്‍ ഇവയാണ്.


06607 കണ്ണൂര്‍കോയമ്പത്തൂര്‍
06608 കോയമ്പത്തൂര്‍കണ്ണൂര്‍

06305എറണാകുളംകണ്ണൂര്‍ 
06306 കണ്ണൂര്‍എറണാകുളം


06308 കണ്ണൂര്‍ആലപ്പുഴ
06307ആലപ്പുഴകണ്ണൂര്‍

06326കോട്ടയംനിലമ്പൂര്‍ റോഡ് 
06325നിലമ്പൂര്‍ റോഡ്‌കോട്ടയം

06304തിരുവനന്തപുരംഎറണാകുളം
06303 എറണാകുളംതിരുവനന്തപുരം


06302 തിരുവനന്തപുരംഷൊര്‍ണൂര്‍ 
06301ഷൊര്‍ണൂര്‍തിരുവനന്തപുരം

02628 തിരുവനന്തപുരംതിരുച്ചിറപ്പള്ളി 
02627തിരുച്ചിറപ്പള്ളിതിരുവനന്തപുരം

06268രാമേശ്വരംതിരുച്ചിറപ്പള്ളി
02627തിരുച്ചിറപ്പള്ളിരാമേശ്വരം


06089 ചെന്നൈ സെന്‍ട്രല്‍ജോലാര്‍പ്പേട്ട 
06090ജോലാര്‍പ്പേട്ടചെന്നൈ സെന്‍ട്രല്‍

06342തിരുവനന്തപുരംഗുരുവായൂര്‍
06341ഗുരുവായൂര്‍തിരുവനന്തപുരം

06366നാഗര്‍കോവില്‍കോട്ടയം


06844 പാലക്കാട് ടൗണ്‍തിരുച്ചിറപ്പള്ളി 
06834 തിരുച്ചിറപ്പള്ളിപാലക്കാട് ടൗണ്‍

എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക. ഘട്ടംഘട്ടമായി മറ്റ് എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ തിരിച്ചുവരും. 


Content Highlights: From November 1, 23 trains will be available without reservation