കൊളറാഡോ കാട്ടുതീ: നാലാമത്തെ അഗ്‌നിശമന സേനാംഗവും മരിച്ചു

By: 600002 On: Jul 27, 2026, 10:49 AM



 

പി പി ചെറിയാന്‍

 കൊളറാഡോ-യൂട്ട അതിര്‍ത്തിക്കടുത്തുള്ള കാട്ടുതീയില്‍ ഗുരുതരമായി പൊള്ളലേറ്റ നാലാമത്തെ അഗ്‌നിശമന സേനാംഗം നാഥന്‍ മാത്യൂസ് (43) അന്തരിച്ചു.

സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്ന് ഉദ്യോഗസ്ഥര്‍ (എംലി ബാര്‍ക്കര്‍, നിക്ക് ഹച്ചേഴ്‌സണ്‍, സിഡ്‌നി വാട്‌സണ്‍) മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന നാഥന്‍ മാത്യൂസ് വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

കൊളറാഡോയിലെ മേസ കൗണ്ടിയില്‍ അതിവേഗം പടര്‍ന്ന കാട്ടുതീയില്‍ ഹെലിടാക്ക് (Helitack) സംഘം അകപ്പെട്ടത്.

ഈ വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും ചൂടും കാരണം അമേരിക്കയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിരവധി വലിയ കാട്ടുതീകളാണ് പടര്‍ന്നുപിടിക്കുന്നത്.