യു.എസില്‍ അഞ്ചാംപനി പടരുന്നു; 1991-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്

By: 600002 On: Jul 27, 2026, 10:43 AM



 

പി പി ചെറിയാന്‍


വാഷിംഗ്ടണ്‍: അമേരിക്കയില്‍ അഞ്ചാംപനി (Measles) കേസുകള്‍ അതിവേഗം ഉയരുന്നു. 2026-ല്‍ ഇതുവരെ 2,318 കേസുകള്‍ സ്ഥിരീകരിച്ചതായി സി.ഡി.സി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ആകെ കണക്കുകളേക്കാള്‍ (2,289) കൂടുതലാണിത്. 1991-ന് ശേഷം യു.എസില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കാണിത്.

അമേരിക്കയിലെ 43 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരില്‍ ഭൂരിഭാഗവും 19 വയസ്സില്‍ താഴെയുള്ള കുട്ടികളും കൗമാരക്കാരുമാണ്. അഞ്ച് വയസ്സിന് താഴെയുള്ള പത്തില്‍ ഒരാള്‍ എന്ന തോതില്‍ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗബാധിതരില്‍ 93 ശതമാനം ആളുകളും വാക്‌സിന്‍ എടുക്കാത്തവരോ വാക്‌സിനേഷന്‍ വിവരങ്ങള്‍ ലഭ്യല്ലാത്തവരോ ആണ്. വാക്‌സിനേഷന്‍ നിരക്കിലുണ്ടായ കുറവും പൊതുജനാരോഗ്യ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസക്കുറവുമാണ് കേസുകള്‍ ഉയരാന്‍ പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2000-ല്‍ അഞ്ചാംപനി വിമുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ട യു.എസിന് ആ പദവി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.