പ്രസാദ് തീയാടിക്കല്‍
വയനാട്: പുല്‍പ്പള്ളി കബനിഗിരി ഊനേത്ത് ആല്‍ബിന്‍ ജോ റെജി (24 ) ജൂലൈ 25 ന് ശനിയാഴ്ച പുലര്‍ച്ചെ ബാംഗ്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിര്യാതനായി. ഏതാനും മാസങ്ങള്‍ മുമ്പാണ് ആല്‍ബിന്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിച്ചത്.
പിതാവ് : റെജി ഊനേത്ത്(ബിസിനസ്), മാതാവ്: മിനി (നേഴ്‌സ് കുവൈറ്റ്). സഹോദരന്‍: ആരോണ്‍ ( പ്ലസു വിദ്യാര്‍ത്ഥി വിജയ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, പുല്‍പ്പള്ളി),സഹോദരി: ഏജെല്‍ (പത്താം ക്ലാസ് വിദ്യാര്‍ത്ഥി, കബനിഗിരി).
സംസ്‌കാരം: ജൂലൈ 27 തിങ്കളാഴ്ച രാവിലെ 9:00ന് പുല്‍പ്പള്ളി എ.ജി.ചര്‍ച്ചിന്റെ നേതൃത്വത്തില്‍ കബനിഗിരിയിലുള്ള വസതിയില്‍ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2:30 ന് പുല്‍പ്പള്ളി കുറിച്ചിപ്പറ്റ എ.ജി. സെമിത്തേരിയില്‍ നടക്കും. സാമൂഹ്യ പ്രവര്‍ത്തകനായ എബി ഊനേത്തിന്റെ സഹോദര പുത്രനാണ്. ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ ഒ. കെ. തോമസ്‌കുട്ടിയുടെ (ആലുവ) മകളുടെ മകനാണ് പരേതന്‍.