കാൽഗറിയിൽ നിന്നുമുള്ള മലയാളി വിദ്യാർത്ഥിനിക്ക്   60, 000 ഡോളറിന്റെ സ്‌കോളർഷിപ്പ്.

By: 600007 On: Jul 27, 2026, 1:38 AM

 

കാൽഗറി നിവാസിയായ നഥാനിയ ജോൺ ആണ്.,  തൻ്റെ അക്കാഡമിക് പെർഫോമൻസിലൂടെ,   യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയുടെ തിളക്കമാർന്ന ചാൻസലേഴ്സ് സ്കോളർഷിപ്പിന് അർഹയായത്. അടുത്ത  നാല് കൊല്ലം അണ്ടർ ഗ്രാജുവേറ്റ് പഠനം നടത്താനാണ് ഈ സ്കോളർഷിപ്പ്. കാനഡയിൽ തന്നെ വളരെ അപൂർവം മലയാളികൾക്കാണ് ,  ഈ സ്‌കോളർഷിപ്പ് ലഭിച്ചിട്ടുള്ളത്. 

 

പഠനത്തിനോടൊപ്പം നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമാണ് നഥാനിയ.  ഒറ്റപെട്ടു കഴിയുന്ന മുതിർന്നവർ, കാൻസറുമായി മല്ലിടുന്ന കുഞ്ഞുങ്ങൾ എന്നിവർക്ക് വേണ്ടി സമയം കണ്ടെത്തി സഹായങ്ങൾ ചെയ്യുന്നതിനോടൊപ്പം, ആവശ്യമുള്ള കുട്ടികളെ പഠനത്തിലും സഹായിക്കാറുണ്ട്‌ കാൽഗറി മലയാളികളുടെ അഭിമാനമായ ഈ കൊച്ചു മിടുക്കി.   നഥാനിയായുടെ നേതൃപാടവത്തിനും സാമൂഹ്യ സേവനത്തിനും, കാൽഗറി നോർത്ത് ഈസ്റ്റ് MLA മാർ ആയ, ഗുരീന്ദർ ബ്രാർ, കോർട്ട് എല്ലിങ്‌സൺ   എന്നിവരിൽ നിന്നും, കൂടാതെ എഡ്യൂക്കേഷൻ ബോർഡിൽ നിന്നുമൊക്കെ  നിരവധി അംഗീകാരങ്ങൾ  ലഭിച്ചിട്ടുണ്ട്.

 


പ്രവാസി മലയാളിയും, എഴുത്തുകാരിയും,  യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ സീനിയർ സയിന്റിസ്റ്റുമായ   ഡോക്ടർ സിനി ജോണിന്റെയും, പരേതനായ  വിനുവിന്റെയും മകളാണ് , നഥാനിയ ജോൺ. നിക്കോൾ ജോൺ, സഹോദരിയാണ്.