കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും; മധ്യപ്രദേശില്‍ ആറുപേര്‍ക്ക് രോഗബാധ

By: 600007 On: Oct 25, 2021, 6:52 PM

കോവിഡിന്റെ പുതിയ ഡെല്‍റ്റ വകഭേദമായ എ വൈ 4.2 ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ യൂറോപ്പിലും ബ്രിട്ടണിലും നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വകഭേദമാണിത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആറുപേരിലാണ് പുതിയ വകഭേദം എവൈ.4 സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനേഷനും പൂര്‍ത്തീകരിച്ചവരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. 

ഡല്‍ഹി ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോളില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. സെപ്റ്റംബറിലാണ് ഇവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണി കണ്ടെത്താനുള്ള പരിശോധനയ്ക്കയച്ചത്.  ആറ് പേരും നിലവില്‍ ചികിത്സ നേടി സുഖം പ്രാപിച്ചു. ഈ ആറു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള അമ്പതോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. 

Content Highlights: New covid variant reported in india with six people infected in madhyapradesh