പി. പി. ചെറിയാന്‍
ന്യൂയോര്‍ക്ക്: ഇസ്രായേലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നടത്തുന്ന പ്രസ്താവനകളില്‍ കൂടുതല്‍ മിതത്വം പാലിക്കണമെന്ന് ജൂത നേതാക്കള്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെയാണ് ഈ പ്രതികരണം. ഇതിലൊരാള്‍ക്ക് നേരെ നടന്നത് വംശീയ അതിക്രമമാണെന്ന് (Hate Crime) പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അവരുടെ സൈനിക നടപടികളെയും വിമര്‍ശിച്ച് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മമദാനി അടുത്തിടെ വീഡിയോ പുറത്തുവിട്ടിരുന്നു. ഇത്തരം കടുത്ത പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വിദ്വേഷം വളര്‍ത്താന്‍ ഇടയാക്കുമെന്നും, മേയര്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നും ജൂത സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാഷ്ട്രീയപരമായ വിമര്‍ശനങ്ങളെ ഒരു പ്രത്യേക മതവിഭാഗത്തിനെതിരായ പ്രചാരണമായി കാണരുതെന്ന് മേയര്‍ മമദാനി വ്യക്തമാക്കി.