പി. പി. ചെറിയാന്‍
സാക്രമെന്റോ, കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്ത് ദീപാവലി ഔദ്യോഗിക അവധിയായി അംഗീകരിച്ച നിയമത്തിലെ ചില പ്രധാന ഭാഗങ്ങള്‍ കോടതി റദ്ദാക്കി. 2025 ഒക്ടോബറില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പാസാക്കിയ നിയമത്തിനാണ് കോടതിയുടെ തിരിച്ചടിയുണ്ടായിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ ജോലി/പഠന ആവശ്യങ്ങളെ ബാധിക്കാതെ ദീപാവലി ആഘോഷിക്കാന്‍ അനുവദിക്കുന്നതായിരുന്നു ഈ നിയമം. എന്നാല്‍, ദീപാവലിയുടെ മതപരമായ പ്രാധാന്യത്തെക്കുറിച്ച് നിയമത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭാഷ ചൂണ്ടിക്കാണിച്ചാണ് കോടതി ഉത്തരവ്.
കോടതിയുടെ ഈ നടപടിയില്‍ പ്രവാസി ഹിന്ദു സംഘടനകള്‍ കടുത്ത ആശങ്കയും നിരാശയും പ്രകടിപ്പിച്ചു. ഹിന്ദു, ജെയിന്‍, സിഖ്, ബുദ്ധ സമൂഹങ്ങള്‍ക്ക് തുല്യ അവകാശങ്ങളും അംഗീകാരവും നല്‍കുന്നതില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് ഈ വിധിയെന്ന് ഹിന്ദു പാക്ട് (HinduPACT), ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ (HAF) എന്നീ സംഘടനകള്‍ വ്യക്തമാക്കി. നിയമപരമായ പോരാട്ടത്തിലൂടെ ഈ പരിരക്ഷ വീണ്ടെടുക്കാന്‍ പ്രവര്‍ത്തിക്കുമെന്നും സംഘടനകളുടെ പ്രതിനിധികള്‍ അറിയിച്ചു.