പി. പി. ചെറിയാന്‍
മില്‍വാക്കി: സി.ബി.എസ് ഫുട്‌ബോള്‍ വിശകലന വിദഗ്ധനും ഡാല്ലസ് കൗബോയ്‌സിന്റെ മുന്‍ ക്വാര്‍ട്ടര്‍ബാക്കുമായ ടോണി റോമോ (46) മദ്യപിച്ച് വാഹനമോടിച്ചതിന് വ്യാഴാഴ്ച രാത്രി മില്‍വാക്കിയില്‍ അറസ്റ്റിലായി.
ഇന്റര്‍സ്റ്റേറ്റ് 43-ല്‍ വെച്ച് വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസ്, പരിശോധനകള്‍ക്ക് ശേഷമാണ് റോമോയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ സെപ്റ്റംബര്‍ 21-ന് റോമോ കോടതിയില്‍ ഹാജരാകേണ്ടതുണ്ട്. മുന്‍നിര ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് റോമോ വിസ്‌കോണ്‍സിനില്‍ എത്തിയത്.