പാസ്റ്റര്‍ ഷിബു തോമസിന്റെ മാതാവ് അന്നമ്മ തോമസ് നിര്യാതയായി

By: 600002 On: Jul 25, 2026, 7:31 AM

 



പ്രസാദ് തീയാടിക്കല്‍

 

ബാംഗ്ലൂര്‍: പ്രശസ്ത കണ്‍വന്‍ഷന്‍ പ്രഭാഷകനും, ഐ പി സി ഹെബ്രോന്‍ സഭയുടെ (ഒക്കലഹോമ)സീനിയര്‍ പാസ്റ്ററും , ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മിഡ് വെസ്റ്റ് റീജിയന്‍ പ്രസിഡന്റുമായ പാസ്റ്റര്‍ ഷിബു തോമസിന്റെ മാതാവും പാസ്റ്റര്‍ ടി.സി തോമസിന്റെ ഭാര്യയുമായ അന്നമ്മ തോമസ് (79) ബാംഗ്ലൂരില്‍ വച്ച് നിര്യാതയായി.

മക്കള്‍: ഷേര്‍ലി ഏണസ്റ്റ് (ബാംഗ്ലൂര്‍), പാസ്റ്റര്‍ ഷിബു തോമസ് (ഒക്കലഹോമ), ഷിജു തോമസ് (ബാംഗളൂര്‍).

മരുമക്കള്‍: പാസ്റ്റര്‍ ഏണസ്റ്റ് വി ജോര്‍ജ് (സീനിയര്‍ പാസ്റ്റര്‍, ഗാര്‍ഡന്‍ സിറ്റി ഇന്റര്‍നാഷണല്‍ വര്‍ഷിപ് സെന്റര്‍ ബാംഗ്‌ളൂര്‍), രേഷ്മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു (ബാംഗ്‌ളൂര്‍).

സംസ്‌കാരം പിന്നീട് ബാംഗ്ലൂരില്‍ നടക്കും.