ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ശനിയാഴ്ച ഉരുള്‍പൊട്ടലുണ്ടായ റാന്നി കുരുമ്പന്‍മൂഴിയിലും ആങ്ങമൂഴി കോട്ടമണ്‍പാറ അടിയാന്‍കാലയിലുമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം നിരവധി നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങള്‍ വീണ്ടും വെള്ളത്തിലായി.
കോട്ടമണ്‍പാറയില്‍ മഴ ശക്തമല്ല. എന്നാല്‍ കുരുമ്പന്‍മൂഴിയില്‍ ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും വാര്‍ത്താവിനിമയ ബന്ധവും നഷ്ടപ്പെട്ടു. ആളപായമില്ലെന്നാണ് ആദ്യ സൂചന.
Content Highlights: Flash floods reported at pathanamthitta