നിര്‍മിത ബുദ്ധിക്ക് തടയിടാന്‍ മനുഷ്യര്‍ ശ്രമിക്കരുതെന്ന് ഇലോണ്‍ മസ്‌ക് 

By: 600002 On: Jul 24, 2026, 11:33 AM

 

നിര്‍മിതബുദ്ധിയ്ക്ക് തടയിടാന്‍ മനുഷ്യര്‍ ശ്രമിക്കരുതെന്ന് എക്‌സ് എഐ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക്. നിര്‍മിത ബുദ്ധിയുടെ റോബോട്ടുകളും വിനാശകരമായി മാറാനുള്ള സാധ്യത ഒട്ടുമില്ലെന്ന് പറയാനാവില്ലെങ്കിലും അതിന്റെ ശോഭനമായ വശങ്ങളിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

ആഗോള ആണവ യുദ്ധം പോലുള്ളവ സംഭവിച്ചില്ലെങ്കില്‍ ഏദൃകദേശം അഞ്ച് വര്‍ഷത്തിനുള്ളില്‍ എഐ മനുഷ്യന്റെ ബുദ്ധിശക്തിയെ മറികടക്കുമെന്ന് മസ്‌ക് പ്രവചിക്കുന്നു. ഇത് ആര്‍ക്കും തങ്ങള്‍ ആഗ്രഹിക്കുന്ന എന്തും കൈവശമാക്കാന്‍ കഴിയുന്ന അത്ഭുതകരമായ സമൃദ്ധിയുടെ യുഗത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.