നിര്‍ബന്ധിത തൊഴില്‍ നിരോധനം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികള്‍ക്ക് പുതിയ താരിഫ് ഏര്‍പ്പെടുത്തി അമേരിക്ക. 10 ശതമാനം മുതല്‍ 12.5 ശതമാനം വരെയാണ് തീരുവ. യുകെ, ചൈന, യൂറോപ്യന്‍യൂണിയന്‍, കാനഡ, ജപ്പാന്‍, ഇന്ത്യ എന്നിവയുള്‍പ്പെടെ പ്രധാന സാമ്പത്തിക പങ്കാളികളെയെല്ലാം ലക്ഷ്യമിട്ടാണ് പുതിയ താരിഫ്.
ഈ വര്‍ഷം ആദ്യം കൊണ്ടുവന്ന വിദേശ ഉല്‍പ്പന്നങ്ങള്‍ക്കുള്ള 10 ശതമാനം താല്‍ക്കാലിക നികുതിയുടെ കാലപരിധി അവസാനിച്ചതോടെയാണ് പുതിയ താരിഫ് ഏര്‍പ്പെടുത്തിയത്.