ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കണമെന്ന് മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി 

By: 600002 On: Jul 24, 2026, 9:54 AM

 

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കണം എന്ന് മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പേപ്പര്‍ മാഫിയയുടെ വേര് അറുക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പുതിയ നിയമം കൊണ്ടുവരും.

10 വര്‍ഷം ശിക്ഷയും പത്തുകോടി രൂപ പിഴയും ചുമത്തും. പുതിയ നിയമത്തിന്റെ കരടില്‍ കടുത്ത നടപടികള്‍ നിര്‍ദേശിച്ച് കേന്ദ്രം. തിങ്കളാഴ്ച ബില്‍ ലോക്‌സഭയില്‍ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വര്‍ഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 മാസത്തില്‍ പൂര്‍ത്തിയാക്കാനും ബില്ലില്‍ പറയുന്നുണ്ട്.