പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍വകലാശാലകളിലെ സയന്‍സ്, ടെക്‌നോളജി (STEM) കോഴ്‌സുകളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ ആധിക്യം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് വൈറ്റ് ഹൗസ് റിപ്പോര്‍ട്ട്. ജൂലൈ 21-ന് പുറത്തിറക്കിയ 'Science: A New Golden Age' എന്ന റിപ്പോര്‍ട്ടിലാണ് ട്രംപ് ഭരണകൂടം ഈ വിലയിരുത്തല്‍ നടത്തിയത്.
വിദേശ രാജ്യങ്ങള്‍ യു.എസ് വിദ്യാഭ്യാസ സമ്പ്രദായത്തെ രാജ്യത്തിന്റെ സാങ്കേതിക വിദ്യ ചോര്‍ത്താന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. നിലവില്‍ വിസ നയങ്ങളിലോ പ്രവേശന നിയമങ്ങളിലോ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അമേരിക്കന്‍ സ്വദേശ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കാനും ആഭ്യന്തര ഗവേഷകരെ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നീക്കം. ഭാവിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികളെ ബാധിച്ചേക്കാം.