ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; രജനീകാന്തിന് ഫാല്‍കെ പുരസ്‌കാരം

By: 600007 On: Oct 25, 2021, 6:08 PM

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് 67 -ാമത് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. 51 ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനീകാന്തിന് നല്‍കി. 

മലയാളത്തിന് 11 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബികടലിന്റെ സിംഹം ആണ് മികച്ച ചിത്രം. തമിഴ്‌നടന്‍ ധനുഷും ഹിന്ദി നടന്‍ മനോജ് ബാജ്‌പേയിയും മികച്ച നടനുള്ള രജതകമലം ഏറ്റുവാങ്ങി. കങ്കണ റണൗട്ടിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. സഞ്ജയ് പുരന്‍ സിങ് ചൗഹാനാണ് മികച്ച സംവിധായകന്‍. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ്‌സേതുപതിക്കാണ്. 

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമയുടെ സംവിധയകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായരും ഏറ്റു വാങ്ങി. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവര്‍മ്മയും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ളത് രഞ്ജിത്തും ചമയത്തിന് സുജിത്ത് സുധാകരന്‍, സായി എന്നിവരും സ്വീകരിച്ചു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിന്റെ ഛായാഗ്രാഹകന്‍ ഗിരിഷ് ഗംഗാധരനാണ്. ഒത്ത സെരിപ്പ് സൈസ് ഏഴിന്റെ ശബ്ദമിശ്രണം നിര്‍വഹിച്ച് റസൂല്‍പൂക്കുട്ടികൊപ്പം ബിബിന്‍ ദേവ് പുരസ്‌കാരം പങ്കിട്ടു. 

Content Highlights: National film award 2019