'ബര്‍ത്ത് ടൂറിസ'ത്തിനെതിരെ നടപടിയുമായി ടെക്‌സസ്; പുതിയ ഉത്തരവില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്

By: 600002 On: Jul 23, 2026, 10:07 AM



 

ഓസ്റ്റിന്‍: വ്യാജ മാര്‍ഗ്ഗങ്ങളിലൂടെ എത്തുന്ന വിദേശികള്‍ക്ക് പ്രസവാനുകൂല്യങ്ങളും തദ്വാരാ കുഞ്ഞുങ്ങള്‍ക്ക് യു.എസ് പൗരത്വവും ലഭ്യമാക്കുന്ന 'ബര്‍ത്ത് ടൂറിസം' (Birth Tourism) തടയാന്‍ കര്‍ശന നടപടിയുമായി ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്. ഇതുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരെ അന്വേഷണം നടത്താനും നടപടിയെടുക്കാനും വിവിധ സംസ്ഥാന ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അദ്ദേഹം ഒപ്പുവെച്ചു.

നിയമലംഘനം നടത്തുന്ന ആരോഗ്യസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുക, സംസ്ഥാന കരാറുകളില്‍ നിന്ന് വിലക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ ടെക്‌സസ് മെഡിക്കല്‍ ബോര്‍ഡ് അടക്കമുള്ള വകുപ്പുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ട്രംപിന്റെ പൗരത്വ നയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ആബട്ടിന്റെ ഈ നീക്കം.