പ്രസാദ് തീയാടിക്കല്‍
റോം: ഇറ്റലിയിലെ റോമില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന പിറവം സ്വദേശിനി സിനി ഏലിയാസ് (54) ചികിത്സയിലിരിക്കെ നിര്യാതയായി.
കുറച്ച് നാളുകളായി അസുഖബാധിതയായി ഇറ്റലിയിലെ പഗാനി (Pagani) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിനി ഏലിയാസ്, തുടര്‍ചികിത്സയ്ക്കായി സെപ്റ്റംബര്‍ 25-ന് കേരളത്തിലേക്ക് യാത്രതിരിക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
ഭര്‍ത്താവും മക്കളും ഇറ്റലിയില്‍ തന്നെയാണ് താമസിക്കുന്നത്. പരേതയുടെ സഹോദരിയായ സിസ്റ്റര്‍ സെല്‍വി പഗാനിയിലെ ദേവാലയത്തില്‍ ശുശ്രൂഷ നിര്‍വഹിച്ചുവരികയാണ്.
സിനി ഏലിയാസിന്റെ നിര്യാണത്തില്‍ ഇറ്റലിയിലെ മലയാളി സമൂഹവും പിറവം സ്വദേശികളും അനുശോചനം രേഖപ്പെടുത്തി.