സണ്ണി മാളികക്കല്‍
ഡാളസ്, ടെക്‌സാസ്: അനിയന്‍ ഡാളസ് 25 വര്‍ഷത്തെ ആഗോള വിജയയാത്രയില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ആഗോള ഓഡിയോ പ്രൊഡക്ഷന്‍ രംഗത്ത് തന്റേതായ തനത് മുദ്രപതിപ്പിച്ച പ്രമുഖ ശബ്ദസംവിധായകനാണ് 'അനിയന്‍ ഡാളസ്'. വിഷ്വല്‍ മീഡിയയുടെ അതിപ്രസരമുള്ള ഇക്കാലത്തും, കേവലം ശബ്ദസാങ്കേതികവിദ്യയുടെ മാത്രം കരുത്തില്‍ ലോകമെമ്പാടുമുള്ള വന്‍കിട വേദികളെ കീഴടക്കാന്‍ അദ്ദേഹത്തിന്റെ മാന്ത്രിക കൈവിരലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഡാളസ് കേന്ദ്രമായി സ്വന്തം ഓഡിയോ പ്രൊഡക്ഷന്‍ കമ്പനി വിജയകരമായി നടത്തുന്ന അദ്ദേഹം ഇന്ന് ഈ രംഗത്തെ ഒരു ആഗോള ബ്രാന്‍ഡ് തന്നെയാണ്.
അമേരിക്ക, കാനഡ, സൗത്ത് അമേരിക്ക, യു കെ, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളില്‍ അനിയന്‍ ഡാളസിന്റെ ശബ്ദവിന്യാസം എത്തിച്ചേര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതുമായ വന്‍കിട കണ്‍വെന്‍ഷനുകള്‍ക്ക് സാങ്കേതിക തികവോടെ ശബ്ദഗാംഭീര്യമേകുക എന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന കണ്‍വെന്‍ഷനുകളിലും അനിയന്‍ ഡാളസിന്റെ അത്യാധുനിക സൗണ്ട് സിസ്റ്റമാണ് ഉപയോഗിച്ചുവരുന്നത്.