സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്ക്കായി പിങ്ക് ബസുമായി കെഎസ്ആര്‍ടിസി 

By: 600002 On: Jul 22, 2026, 3:33 PM

 

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്ക് പിന്നാലെ സ്ത്രീകള്‍ക്കായി മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളില്‍ സ്്ത്രീകള്‍ക്ക് മാത്രമായി രാത്രികാല യാത്രയ്ക്ക് വേണ്ടിയാണ് പിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നത്. 

പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി സിപി ജോണ്‍ നിര്‍വഹിക്കും.