വ്യാജ വാര്‍ത്തകള്‍, വ്യാജ പ്രചാരണങ്ങള്‍: നിയമനടപടിക്കൊരുങ്ങി അര്‍ജന്റീന

By: 600002 On: Jul 22, 2026, 3:21 PM



 


ഫിഫ ലോകകപ്പിനിടെ അര്‍ജന്റീനന്‍ താരങ്ങള്‍ക്കെതിരെയും ടീമിനെതിരെയും നടന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍, സമൂഹ മാധ്യമ അക്കൗണ്ടുകള്‍ എന്നിവക്കെതിരെയാണ് കേസ് നല്‍കുക. ടീമിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും തെളിവുകള്‍ ഇല്ലാതെ ആയിരുന്നു വാര്‍ത്തകള്‍ നല്‍കിയതെന്നും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പറയുന്നു.

ഇതിന് പുറമെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പ്രൊഫൈലുകള്‍ ഉടനടി നീക്കം ചെയ്യാന്‍ മുന്‍നിര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കുകയും, ടീമിന്റെയും അസോസിയേഷന്റെയും സല്‍പ്പേരിന് കളങ്കം വരുത്താന്‍ ശ്രമിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്യും.