പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന 2,65,000-ത്തിലധികം വരുന്ന ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. ജനപ്രതിനിധി അന്നാ പൗലീന ലൂണ ട്രംപ് ഭരണകൂടത്തെ സമീപിച്ചു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് അയച്ച കത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ലൂണ ഈ ആവശ്യം ഉന്നയിച്ചത്.
യുഎസ് തിരഞ്ഞെടുപ്പുകളില്‍ ചൈനയുടെ ഇടപെടല്‍ ഉണ്ടായെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ചൈനീസ് പൗരന്മാരുടെ നിലവിലുള്ള എല്ലാ F-1, J-1 വിദ്യാര്‍ത്ഥി വിസകളും റദ്ദാക്കണമെന്നും പുതിയ വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നുമാണ് ലൂണ ആവശ്യപ്പെട്ടത്.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചൈനയെ അപകീര്‍ത്തിപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലേക്ക് കോടിക്കണക്കിന് ഡോളര്‍ സംഭാവന ചെയ്യുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന്മേല്‍ പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തുന്നത് സര്‍വ്വകലാശാലകളുടെയും നയതന്ത്രജ്ഞരുടെയും കടുത്ത എതിര്‍പ്പിന് കാരണമായേക്കാം.
ചൈനീസ് വിദേശ സ്വാധീനത്തെക്കുറിച്ചും വിദേശ നയതന്ത്ര വിഷയങ്ങളെക്കുറിച്ചും യു.എസ്. കോണ്‍ഗ്രസ് ഹിയറിംഗില്‍ നടന്ന ചര്‍ച്ച വിവരിക്കുന്നതിനാലാണ് ഈ വീഡിയോ നല്‍കിയിരിക്കുന്നത്.