എം.എല്‍.സി കിരീടം ചൂടി ഷാരൂഖ് ഖാന്റെ എല്‍.എ നൈറ്റ് റൈഡേഴ്‌സ്

By: 600002 On: Jul 22, 2026, 1:21 PM



 

പി പി ചെറിയാന്‍

ഓക്ലന്‍ഡ് കൊളീസിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ വാഷിംഗ്ടണ്‍ ഫ്രീഡത്തെ ഒറ്റ റണ്ണിന് തോല്‍പ്പിച്ച് ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ് (LAKR) ആദ്യ മേജര്‍ ലീഗ് ക്രിക്കറ്റ് (MLC) കിരീടം സ്വന്തമാക്കി.

LAKR: 19.4 ഓവറില്‍ 164 (ഓള്‍ ഔട്ട്)
(ആന്ദ്രെ ഫ്‌ലെച്ചര്‍ - 47, കോളിന്‍ മണ്‍റോ - 40, മാത്യൂ ട്രോംപ് - 39)

വാഷിംഗ്ടണ്‍ ഫ്രീഡം: 20 ഓവറില്‍ 163/9
(ഒബസ് പീനാര്‍ - 53, സുനില്‍ നരെയ്ന്‍ - 3/13, ജേസണ്‍ ഹോള്‍ഡര്‍ - 3/31)

അവസാന ഓവര്‍ വരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ വിജയം വരിച്ച ടീമിനെ സഹഉടമയായ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനന്ദിച്ചു. 'പങ്കെടുക്കാന്‍ മാത്രമല്ല, ജയിക്കാന്‍ തന്നെയാണ് വന്നതെന്ന് നിങ്ങള്‍ തെളിയിച്ചു,' എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.