പ്രസാദ് തീയാടിക്കല്‍
ഡാലസ്: ഡാലസിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപകാംഗങ്ങളില്‍ ഒരാളായ ചെറിയാന്‍ ഫിലിപ്പോസ് (87) നിര്യാതനായി. കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ പെരുമ്പെട്ടി ചിറത്തലക്കല്‍ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് പരേതന്‍. ചെറിയാന്‍ ഏലിയാസ് റാഹേലമ്മ ചെറിയാന്‍ ദമ്പതികളുടെ 10 മക്കളില്‍ 9 -മത്തെ മകനാണ് പരേതന്‍.
വര്‍ഷങ്ങളായി ഡാലസില്‍ താമസിച്ച് സഭാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. ഡാലസിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹം സഭയുടെ വളര്‍ച്ചയിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഭാര്യ : അന്ന ഫിലിപ്പോസ്
സംസ്‌കാര ശുശ്രൂഷ ജൂലൈ 31, വെള്ളിയാഴ്ച, രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 1:00 hsc, Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019ല്‍.തുടര്‍ന്ന് റോളിങ്ങ് ഓക്‌സ് സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.