സൂര്യയുടെ 'ജയ് ഭീം' ട്രെയ്ലർ പുറത്ത്.

By: 600006 On: Oct 24, 2021, 4:28 PM

സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ജയ് ഭീം'ന്റെ ട്രെയ്ലർ പുറത്തിറങ്ങി. TS ജ്ഞാനവേൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ അഭിഭാഷകന്റെ വേഷമാണ് സൂര്യ കൈകാര്യം ചെയ്യുന്നത്. സൂര്യയ്ക്ക് പുറമേ നടൻ പ്രകാശ് രാജും മുഖ്യവേഷത്തിലെത്തുന്നു. കൂടാതെ മലയാളത്തിൽ നിന്നും രജീഷാ വിജയൻ, ലിജോ മോൾ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിൽ രജീഷാ വിജയന് ഗംഭീര മേക്കോവർ ആണെന്ന് ട്രെയ്ലറിലൂടെ മനസിലാക്കാം..!!