ഡെങ്കിപ്പനിക്കെതിരായ ആദ്യ വാക്‌സിന് അംഗീകാരം നല്‍കി ഇന്ത്യ. നാല് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികളില്‍ ഡെങ്കിപ്പനി പ്രതിരോധിക്കാനാണ് QDENGA എന്ന വാക്‌സിന് ഇന്ത്യയിലെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്. ജാപ്പനീസ് മരുന്നു കമ്പനിയായ ടാകെഡയാണ് വാക്‌സിന്‍ വികസിപ്പിച്ചത്. രാജ്യത്തെ ഡെങ്കിപ്പനി വ്യാപനം പല ഘട്ടങ്ങളിലും കൂടുന്ന സാഹചര്യത്തില്‍ വലിയ വഴിത്തിരിവാകും ഈ വാക്‌സിനെന്നാണ് കണക്കുകൂട്ടല്‍.
ഡെങ്കിവൈറസിന്റെ നാല് സെറോടൈപ്പുകളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ രൂപകല്‍പ്പന ചെയ്ത വാക്‌സിനാണ് QDENGA.